
പത്തനംതിട്ട : ഡോ.അംബേദ്കറുടെ ചരമവാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും സെമിനാറും മുൻമന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷതവഹിച്ചു. മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറിമാരായ എൻ.ഷൈലാജ്, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാൻ, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, റ്റി.കെ സാജു, കെ.കെ.റോയിസൺ, കെ.ജി.അനിത, സജി കൊട്ടക്കാട്, എം.എസ്. പ്രകാശ്, ജോൺസൺ വിളവിനാൽ, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, കെ. ജാസിംകുട്ടി, എസ്.വി.പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു. ജ്യോതിഷ് പെരുംപുളിക്കൽ ക്ലാസ് നയിച്ചു.