മല്ലപ്പള്ളി:തുരുത്തിക്കാട് ബി.എ.എം കോളേജിൽ നടന്ന ബിഷപ് ഏബ്രഹാം മാർത്തോമ്മ അനുസ്മരണ പ്രഭാഷണം തെള്ളിയൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച്ച് ആൻഡ് ഇന്റലിജൻസ് സിസ്റ്റം ഡയറക്ടർ ഡോ. നൈനാൻ സജീത് ഫിലിപ്പ് നിർവഹിച്ചു. കോളേജ് സി.ഇ.ഒ ഏബ്രഹാം ജെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ പി.ജെ. കുര്യൻ, കോളേജ് മാനേജർ ഡോ. ജോൺ ഏബ്രഹാം, പ്രിൻസിപ്പൽ ജി.എസ്. അനീഷ്‌കുമാർ, റവ. ഡോ. പി.ജി. ജോർജ്, ഡോ. വർഗീസ് മാത്യു, ഡോ. ജോസ് പാറക്കടവിൽ,ഡോ.ജാസി തോമസ്, ഡോ. ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.