
ചെങ്ങന്നൂർ : നഗരസഭാതല കേരളോത്സവം 18 മുതൽ 22 വരെ നടക്കുമെന്ന് ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗീസ് അറിയിച്ചു. നഗരസഭ കോൺഫറൻസ് ഹാൾ, ക്രിസ്ത്യൻ കോളേജ് മൈതാനം, എൻജിനീയറിങ് കോളേജ് മൈതാനം, സിറ്റിസൺ ക്ലബ് ഹാൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ . ക്ലബ് പ്രതിനിധികളുടെ യോഗം 11ന് രാവിലെ 11 ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847571856 (കെ.ഷിബുരാജൻ നഗരസഭ വൈസ് ചെയർമാൻ മൊബൈൽ) എന്ന നമ്പറിൽ ബന്ധപ്പെടണം.