07-balasabha

മല്ലപ്പള്ളി :കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ബാലസഭ കുട്ടികൾക്ക് വേണ്ടി നടത്തിയ ശുചിത്വ ബോധവൽക്കരണ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്‌സൺ ജോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജോളി റെജി, അസിസ്റ്റന്റ് സെക്രട്ടറി എം.ജ്യോതി, സി ഡി എസ് മെമ്പർമാരായ റോസമ്മ ഈശോ, ബിൻസി ചെറിയാൻ, രജനി.പി.ആർ, കമ്മ്യൂണിറ്റി കൗൺസിലർ ആശാ ജയൻ, അക്കൗണ്ടന്റ് മനിജ പ്രകാശ് എന്നിവർ പ്രസംഗിച്ചു.