
തിരുവല്ല : ഒന്നാംക്ലാസിലെ പിന്നേം പിന്നേം ചെറുതായി പാലപ്പം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പൊടിയാടി ഗവൺമെന്റ് എൽ.പി സ്‌കൂളിലെ പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള കുട്ടികൾ പങ്കെടുത്ത രുചിയുത്സവം ഭക്ഷ്യമേള നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം വൈശാഖ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനി കുമാരി വി.കെ ആശംസാ പ്രസംഗം നടത്തി. രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത പരിപാടിയിൽ വിവിധതരം ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം നടന്നു.