inagu

തിരുവല്ല : നാഷണൽ എക്സ് സർവ്വീസ് മെൻ കോർഡിനേഷൻ കമ്മി​റ്റിയുടെ രാജേന്ദ്ര പ്രസാദ് മെമ്മോറിയൽ ഹാളിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് നടക്കും. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിക്കും. രാജേന്ദ്രപ്രസാദിന്റെ ഫോട്ടോ അനാച്ഛാദനവും സമ്മേളന ഉദ്ഘാടനവും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി നിർവഹിക്കും. പഞ്ചായത്ത് മെമ്പർ ജിജോ ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ല പ്രസിഡന്റ് കമലാസനൻ പി.കെ, സെക്രട്ടറി സോമൻ സി.ജി, യൂണിറ്റ് പ്രസിഡന്റ് സാം കുട്ടി, തോമസ് തെക്കേപുരയ്ക്കൽ, സെക്രട്ടറി മാത്യൂ ജോർജ്, ട്രഷറർ സുദീഷ് ഡി എന്നിവർ പ്രസംഗിക്കും.