
പത്തനംതിട്ട : സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ.അംബേദ്ക്കറുടെയും നെൽസൺ മണ്ടേലയുടെയും അനുസ്മരണം നടത്തി. രാവിലെ പത്തനംതിട്ട അംബേദ്ക്കർ ഭവനിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനത്തിൽ സുരേഷ്‌കല്ലേലി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്നത്തെ ഭരണകൂടങ്ങൾ മണ്ണിൽ പണി എടുക്കുന്നവരെ മൂന്ന് സെന്റിലും ഫ്‌ളാറ്റുകളിലും ഒതുക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സുശീല ഗോപി, ബിനു ബേബി, എസ്.രാധാമണി, ആർ.രാജൻ കമുകുംചേരി, കെ. തമ്പി, പ്രസന്ന വിക്രമൻ, ഡി.ഹരികുമാർ, ശ്രീജിത്ത് കൈതക്കര, ഉമ കൈതക്കര, പി.വൈ ജോർജ് എന്നിവർ സംസാരിച്ചു.