ala
ആലാ പുല്ലാത്താഴം പാടശേഖരത്തിലെ നെൽകൃഷി മട വീണ് തകർന്ന നിലയിൽ

ചെങ്ങന്നൂർ: ആലാ പഞ്ചായത്തിലെ പുല്ലാം താഴം പാടശേഖരത്തിലെ നെൽകൃഷി മഴയിൽ തകർന്നു.

100 ഏക്കറിൽ കൃഷി ഇറക്കാനുള്ള നടപടികൾ തുടങ്ങി വരവെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ മട വീണ് ശക്തമായ വെള്ളപ്പാച്ചിലിൽ മുപ്പത് ക്വിന്റൽ വിത്തിന്റെ ഞാറ് മുങ്ങി നശിച്ചു. ഇതിനോടകം പാടശേഖരത്തിൽ പാട്ടത്തിന് കൃഷി ചെയ്ത കർഷകർക്ക് 20 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് പാടശേഖര​​​​​ സമിതി വിലയിരുത്തി. പണയം വച്ചും കടമെടുത്തുമാണ് കർഷകർ ഇവിടെ കൃഷിയിറക്കിയത്. ഇതിനിടയിൽ നിലമൊരുക്കാനും ബണ്ട് നിർമ്മിക്കാനും മറ്റുമായി ഭാരിച്ച ചിലവ് ഏറെയായി. അടിയന്തരമായി അധികൃതർ കൃഷിയിടം സന്ദർശിച്ച് കർഷകർക്കു വേണ്ട സഹായങ്ങൾ ലഭ്യമാക്കണമെന്നും അല്ലാത്ത സാഹചര്യത്തിൽ ലക്ഷങ്ങൾ മുടക്കി കൃഷിയിറക്കിയവർ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണന്നും കർഷകർ പറഞ്ഞു.

............................

ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ട് , ചിട്ടി പിടിച്ച് എടുത്ത പണമാണ് നഷ്ടപ്പെട്ടത് .

സതീഷ് കുമാർ

( കർഷകൻ)

.........

20ലക്ഷം രൂപയുടെ നഷ്ടം