venmoney-school
വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിൻ്റെ ഹയർസെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷം മാർത്തോമ്മാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. ആഘോഷ കമ്മിറ്റി ചെയർമാൻ റവ. ഡോ. സജു മാത്യു, മുഖ്യ പ്രഭാഷകൻ രാജേഷ് പുതുമന , കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു, വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിമോൾ ടി. സി., പി.ടി.എ പ്രസിഡൻറ് പ്രൊഫ. എം. കെ. സാമുവൽ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് കോശി സാമുവൽ, പബ്ലിസിറ്റി കൺവീനർ ജോൺ കെ മാത്യു എന്നിവർ സമീപം

വെണ്മണി : വെൺമണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷം മാർത്തോമ്മാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ രാജേഷ് പുതുമന മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രോജക്ട് ഫണ്ട് ഉദ്ഘാടനം ടി. കെ. മാത്യു,കോശി സാമുവൽ,ടി. കെ. സൈമൺ എന്നിവർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ
ഷീബ ഉമ്മൻ, ഹെഡ്മാസ്റ്റർ സജി അലക്സ്, കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു, ആഘോഷ കമ്മിറ്റി ചെയർമാൻ റവ.ഡോ. സജു മാത്യു, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി.സി., പി.ടി.എ പ്രസിഡന്റ് പ്രൊഫ.എം.കെ.സാമുവൽ, പ്രൊഫ.ആർ.രാജഗോപാൽ, കോശി സാമുവൽ, ഡോ.അരുൺ ബി. മാത്യൂസ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുളാ ദേവി,പി.ആർ.രമേശ് കുമാർ, രാധമ്മ സി,അനീന ടി.എം. എന്നിവർ പങ്കെടുത്തു.