മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും ഡിസംബർ 13, 14 തീയതികളിൽ മൂന്നാർ, മറയൂർ, കാന്തല്ലൂർ ട്രിപ്പും, 15ന് വേഗ സീ കുട്ടനാട് ബോട്ട് യാത്രയും, 18ന് മാമലക്കണ്ടം, 20ന് മൂന്നാർ, മറയൂർ, ചതുരംഗപ്പാറ, 25ന് ആതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ 28/12ന് വയനാട്, 29/12ന് ഗവി എന്നീ ഉല്ലാസയാത്രകളും, 15, 29 എന്നീ തീയതികളിൽ മണ്ണാറശ്ശാല, ഓച്ചിറ, കാട്ടിൽമേക്കേതിൽ ക്ഷേത്രം, 22ന് അയ്യപ്പദർശനം തീർത്ഥാടന യാത്രകളും ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 9744293473, 9656264844.