 
തിരുവല്ല : സി.പി.എം തിരുവല്ല ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മഹിളാ അസോസിയേഷൻ തിരുവല്ല ഏരിയാ കമ്മറ്റി സംഘടിപ്പിച്ച വനിതാ സംഗമം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ഹൈമാ സി.പിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ആലപ്പുഴ ജില്ലാകമ്മറ്റിഅംഗം പുഷ്പലതാ മധു മുഖ്യപ്രഭാഷണം നടത്തി. മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി അനു വി.ജോൺ, ട്രഷറർ പ്രീതാജയൻ, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റിഅംഗം തങ്കമണി നാണപ്പൻ, കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജി.ശ്രീരേഖ, ഗീതാ പ്രസാദ്, ബിന്ദു എൻ.നായർ, അനുരാധാ സുരേഷ് എന്നിവർ സംസാരിച്ചു.