 
തിരുവല്ല : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തിരുവല്ല സബ്ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എം.കെ.നൗഷാദലി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് ശങ്കരൻ നമ്പൂതിരി, വി.കെ.മിനികുമാരി, ശ്രീലേഖ എസ്.കുറുപ്പ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജോ.സെക്രട്ടറി കെ.അജയകുമാർ സംഘടനാറിപ്പോർട്ടും സബ് ജില്ലാസെക്രട്ടറി രജനി ഗോപാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.എസ്.ഹസീന സാമ്പത്തികാവലോകന റിപ്പോർട്ടും ലൈജു ഭാസ്കരൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കെ.അരുൺ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഷിജോ ബേബി, ജില്ലാ കമ്മിറ്റിയംഗം ആശാ ചന്ദ്രൻ, സബ്ജില്ലാ ജോ.സെക്രട്ടറി ടൈറ്റസ് ജോർജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കേരള കർഷകസംഘം ഏരിയാ സെക്രട്ടറി അഡ്വ.ജനു മാത്യു ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് പ്രസിഡന്റ് പി.ജി.ശ്രീരാജ്, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.ബിന്ദു, കെ അജയകുമാർ, ആശാ ചന്ദ്രൻ, ശങ്കരൻ നമ്പൂതിരി, രജനി ഗോപാൽ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ശങ്കരൻ നമ്പൂതിരി (പ്രസിഡന്റ്), കെ.എം.രമേശ്കുമാർ, ശ്രീലേഖ എസ്.കുറുപ്പ്, ദീപു കുര്യാക്കോസ് (വൈസ് പ്രസിഡന്റുമാർ), രജനി ഗോപാൽ (സെക്രട്ടറി ), വി.കെ.മിനികുമാരി, ടൈറ്റസ് ജോർജ് കെ.അരുൺ (ജോയിന്റ് സെക്രട്ടറിമാർ) എം.എസ്. ഹസീന (ട്രഷറർ).