saudhaminiyamma-
മലയാലപ്പുഴ സൗദാമിനിയമ്മ പുരസ്കാരം കാഥികൻ മധുരിമ ഉണ്ണികൃഷ്ണന് കെ യു ജനിഷ് കുമാർ എംഎൽഎ കൈമാറുന്നു

കോന്നി: മലയാലപ്പുഴ സൗദാമിനിയമ്മ പുരസ്‌കാരം കാഥികൻ മധുരിമ ഉണ്ണികൃഷ്ണന് കെ.യു ജനീഷ്‌കുമാർ എം.എൽ.എ നൽകി. 20000 രൂപയും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാലപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മൂന്നാമത് അനുസ്മരണ യോഗത്തിലാണ് പുരസ്കാരം കൈമാറിയത്. അനുസ്മരണ യോഗം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി അദ്ധ്യക്ഷത വഹിച്ചു. ഫോക് ലോർ അക്കാഡമി അംഗം അഡ്വ.സുരേഷ് സോമ, ഫാ.ഡോ. മാത്യൂസ് വഴക്കുന്നം, എ.ഗോകുലേന്ദ്രൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷാജി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.ബിജു, പഞ്ചായത്തംഗം സുമ രാജശേഖരൻ. പു.ക.സ കോന്നി ഏരിയാ പ്രസിഡന്റ് കാശിനാഥൻ, ടി.കെ രാജേന്ദ്രൻ, കെ.ആർ ഗീതമ്മ എന്നിവർ സംസാരിച്ചു. മുതിർന്ന കലാകാരന്മാരായ ശാന്തമ്മ, കെ.പി ചന്ദ്രൻ ആചാരി, എം.എൻ തങ്കപ്പൻ, കെ.പി വെട്ടൂർ. മല്ലശ്ശേരി പുരുഷോത്തമൻ, അജേഷ് പുതുക്കുളം എന്നിവരെ യോഗത്തിൽ ആദരിച്ചു.