 
തിരുവല്ല : ലോകപ്രശസ്ത റോബോട്ടിക് ശസ്ത്രക്രിയ വിദഗ്ദ്ധനും ഈ രംഗത്തെ ആധികാരിക സാന്നിദ്ധ്യവുമായ പ്രൊഫ. ഡോ.ഹീക്കോ ഗ്രേഷൻ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തി. റോബോട്ടിക് ശസ്ത്രക്രിയ സംവിധാനം നിലവിലുള്ള ബിലീവേഴ്സ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. റോബോട്ടിക് സംവിധാനത്തിന്റെ സഹായത്തോടെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ബിലീവേഴ്‌സിലെ ഡോക്ടർമാരുമായി അനുഭവസമ്പത്തും അന്താരാഷ്ട്ര പരിശീലനത്തിന്റെ പാഠങ്ങളും അദ്ദേഹം പങ്കുവെച്ചു. ഈമാസം 21ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച റോബോട്ടിക് ശസ്ത്രക്രിയ സംവിധാനം നേരിൽകണ്ട് വിലയിരുത്തി. ലിൻഡൻഹോളിലെ ആസ്ക്കിൾപയസ് ഓർത്തോപീഡിക്ക് ക്ലിനിക്കിന്റെ മെഡിക്കൽ ഡയറക്ടറായി നിലവിൽ സേവനമനുഷ്ഠിക്കുന്ന പ്രൊഫ ഡോ.ഹീകോ ഗ്രേഷൻ ജർമൻ സ്വദേശിയാണ്.