തിരുവല്ല : ഭീമമായ വൈദ്യുതിനിരക്ക് വർദ്ധനയ്‌ക്കെതിരെ നിരണം പഞ്ചായത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധസമരം കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിഅംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു, കേരളത്തിലെ ജനങ്ങളുടെ ജീവിതം ഇത്രയേറെ ദുസഹമായൊരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു. വൈദ്യുതിക്ക് ഇത്രയേറെ വിലകൂട്ടിയിട്ടും അടുത്തമാസം വീണ്ടും വർദ്ധിപ്പിക്കുമെന്ന സൂചനകൂടി വകുപ്പുമന്ത്രി നൽകുകയാണ്. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനവില മൂന്നിരട്ടി കൂടിയിട്ടും സർക്കാർ വിപണിയിൽ ഇടപെടുന്നില്ല. സർക്കാർ ധൂർത്തടിക്കുമ്പോഴും സാമ്പത്തിക പരാധീനത പറഞ്ഞു സ്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞിപോലും നൽകുന്നില്ല. ജനകീയപ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിലൊരു സർക്കാരില്ലെന്നും അവർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറി എൻ.ഷൈലാജ്, ഡി.സി.സി.സെക്രട്ടറി രഘുനാഥ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്ഈപ്പൻ കുര്യൻ, ആർ.ജയകുമാർ, നിഷാ അശോകൻ, നിരണം പഞ്ചായത്ത് 7-ാം വാർഡ് സ്ഥാനാർത്ഥി റെജി കന്നിയാംകണ്ടത്തിൽ, പി.തോമസ് വർഗീസ്, ശിവദാസ് യു.പണിക്കർ, എൻ.എ.ജോസ്, വിശാഖ് വെൺപാല, അനിൽ സി.ഉഷസ്, ശ്രീജിത്ത് മുത്തൂർ, ജെസി മോഹൻ, അഭിലാഷ് വെട്ടിക്കാടൻ, സോമരാജൻ, ഷാഹുൽ ഹമീദ്, ജിബിൻപുളിമ്പള്ളിൽ, മിനി ജോസ്, ജോളി ഈപ്പൻ, അജിമോൾ, ഉഷ തോമസ് എന്നിവർ സംസാരിച്ചു.