congre

പത്തനംതിട്ട : എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ അന്നു മുതൽ ശബരിമലയെ അവഗണിക്കുന്ന നിലപാടാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ശബരിമല ഹെല്പ് ഡെസ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ അദ്ധ്യക്ഷത വഹിച്ചു . സേവന പ്രവർത്തനങ്ങൾ മണ്ഡല കാലം കഴിയുന്നത് വരെ അയ്യപ്പ ഭക്തർക്ക് നൽകുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെ. ശിവദാസൻ നായർ, ജോർജ് മാമ്മൻ കൊണ്ടൂർ,കെ. ജാസിം കുട്ടി, എ. സുരേഷ് കുമാർ, ഷംസുദീൻ, രജനി പ്രദീപ്‌, റോഷൻ നായർ, ജെറി മാത്യു, ഇമ്മാനുവേൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ സാംജി ഇടമുറി, റെനോ പി. രാജൻ, അബു എബ്രഹാം വീരപള്ളിൽ, ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ രെഞ്ചു , ടി.ജി നിധിൻ, ജനറൽ സെക്രട്ടറിമാരായ ബിബിൻ ബേബി, അൻസാർ മുഹമ്മദ്, ജിതിൻ നൈനാൻ,നെസ്മൽ കാവിളയിൽ,ആദർശ് സുധാകരൻ, ആര്യ രമേശ്‌, ഷംന ഷബീർ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ നെജോ മെഴുവേലി, റിജോ റോയ് തോപ്പിൽ, വിശാഖ് വെൺപാല,ഷിബു കാഞ്ഞിക്കൽ,ആരോൺ ബിജിലി, രമേശ്‌ കടമ്മനിട്ട,സുനിൽ ,റോഷൻ റോയ്,സെബിൻ സജു, ജസ്റ്റിൻ ഓമല്ലൂർ, റിജു നാരങ്ങാനം ,നിഖിൽ ഈപ്പൻ, ജോബിൻ തണ്ണിതോട്, അബിനു, ഏതൻ, ജോമി മലപ്പുഴശ്ശേരി, റോബിൻ കാരവള്ളി,ടോണി ഇട്ടി,ടെറിൻ,അഖിൽ സന്തോഷ്‌, എന്നിവർ സംസാരിച്ചു.