പന്തളം:കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ. അംബേദ്ക്കറുടെ 68ാം മത് പരിനിർവാണ ദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വർഗീസ് അദ്ധ്വക്ഷത വഹിച്ച അനുസ്മരണ യോഗം ഡി.സി.സി. വൈസ്പ്രസിഡന്റ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ഡി.എൻ. തൃദീപ്, വേണുക്കുമാരൻ നായർ , മഹമ്മദ് ഷഫീക്ക്, ജി. അനിൽകുമാർ, മനാജ് കുരമ്പാല, അഡ്വ.രാജേഷ് , ജ്യോതിഷ് പെരുമ്പുളിയക്കൽ ,സി.കെ. രാജേന്ദ്രപ്രസാദ് ,റഹിം റാവുത്തർ, സുന്ദരേശൻ, പ്രകാശ് ജോൺ , സുനിത വേണു, ജിജബാബു, അലക്‌സാണ്ടർ , അജി മുരുപ്പേൽ ,ആർ. രാജേന്ദ്രകുമാർ, പി.എൻ പ്രസാദ്, അബ്ദുൾ റഷീദ്, സാദിഖ്രാവുത്തർ , അലക്ക്‌സ് സി തോമസ്, ആർവിശ്വനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.