kobthomasmathew
തോമസ് മാത്യു

തിരുവല്ല : മുതിർന്ന അഭിഭാഷകനും , പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന അഡ്വ. തോമസ് മാത്യു (റോയി​72) നിര്യാതനായി. കെ.പി.സി.സി. അംഗം, മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വായ്പൂര് ഡിവിഷൻ മുൻ അംഗം, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗം, തിരുവല്ല ട്രാവൻകൂർക്ലബ്ബ് പ്രസിഡന്റ്, തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക്, തിരുവല്ല കാർഷിക വികസന ബാങ്ക്, മല്ലപ്പള്ളി ഹൗസിംഗ് സൊസൈറ്റി എന്നിവിടങ്ങളിൽ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മല്ലപ്പള്ളി കീഴ്വായ്പൂര് പയറ്റുകാലായിൽ കുടുംബാംഗമാണ്. ഭാര്യ: മേപ്രാൽ പൂതികോട്ട് പുത്തൻപുരയ്ക്കൽ അഡ്വ. റേച്ചൽ പി. മാത്യു. മക്കൾ: അഡ്വ. വിനു എം. തോമസ് (ചലച്ചിത്ര സംഗീത സംവിധായകൻ), രശ്മി ആൻ തോമസ് (അസാപ് കേരള) ആനന്ദ് മാത്യു തോമസ് ( ഫോട്ടോഗ്രാഫർ, കൊച്ചി). മരുമക്കൾ: ചേന്നങ്കരി വാഴക്കാട് ദീപക് അലക്‌സാണ്ടർ, ആനിക്കാട് കൊച്ചുവടക്കേൽ പ്രീതി സാറാ ജോൺ (ഫെഡറൽ ബാങ്ക്, കുരിശുംമൂട് ബ്രാഞ്ച്, ചങ്ങനാശ്ശേരി). സംസ്കാരം നാളെ 11.30 ന് എസ്.സി.എസ് വളപ്പിലെ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.