dd

പത്തനംതിട്ട : കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിന്റെ സ്വാഗതസംഘ രൂപീകരണ യോഗവും ലോഗോ പ്രകാശനവും സബ് കളക്ടർ സുമിത്ത് കുമാർ താക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, സെക്രട്ടറി കെ.എസ്.അമൽജിത്ത് , സെൻട്രൽ സ്കൂൾ മീറ്റ് ജില്ലാ കൺവീനർ ഡോക്ടർ സൂസൻ ജോർജ് എന്നിവർ പങ്കെടുത്തു. റോബിൻ വിളവിനാൽ, ഷെർലി ആൻ തോമസ്, ബിൻസി സൂസൻ ടൈറ്റസ്, സിന്ധു പവിത്രൻ, സുധീർ പി.വി
ജോസഫ് കുര്യൻ, രാജൻ തമ്പി എന്നിവർ സംസാരിച്ചു.