
പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി സമൃദ്ധിയുടെ ഭാഗമായി തണ്ണിമത്തൻ കൃഷി ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ശരത് കുമാറിന്റെ കൃഷിസ്ഥലത്ത് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ മൂന്നു വർഷങ്ങളായി പഞ്ചായത്തിൽ വിജയകരമായി നടപ്പാക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. തരിശു സ്ഥലം കൃഷിയോഗ്യമാക്കി പച്ചക്കറി പഴ വർഗകൃഷിയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈസ് പ്രസിഡന്റ് റാഹേൽ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന യോഗത്തിൽ പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.കവിത പദ്ധതി വിശദീകരണം നടത്തി.