
തിരുവല്ല : പെരിങ്ങരയിൽ കൃഷിനാശം സംഭവിച്ച കർഷക പ്രതിനിധികളെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു ചർച്ച നടത്തി. കർഷകർക്ക് അടിയന്തര പരിഹാരത്തിനുള്ള നീക്കങ്ങൾ തുടങ്ങി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജാനറ്റ് ഡാനിയേൽ, പഞ്ചായത് പ്രസിഡന്റ് ഏബ്രഹാം തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ, മെമ്പർ ചന്ദ്രു എസ്.കുമാർ, പെരിങ്ങര കൃഷി ഓഫീസർ അഞ്ജു എന്നിവരുടെ സംഘമാണ് സന്ദർശനം നടത്തിയത്. കർഷക പ്രധിനിധികളായ സോണിച്ചൻ, ജെനു മാത്യു, രാജു തയ്യിൽ, ജോസഫ്, അനുരാജ് പുല്ലുവേലി, എം.സി പ്രകാശ്, ഉണ്ണികൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.