1

മല്ലപ്പള്ളി : ഇത്തവണ വൃശ്ചിക വാണിഭ, വ്യാപാരമേള നടന്ന തെള്ളിയൂർക്കാവ് ക്ഷേത്രഭൂമിയിലെ ജൈവ അജൈവ മാലിന്യങ്ങൾ നീക്കിതുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് മാലിന്യനീക്കം തുടങ്ങിയത്. തെള്ളിയൂർക്കാവ് ഭഗവതിക്ഷേത്ര വളപ്പിലെ വസ്തുവിലായിരുന്നു ഇത്തവണ ആചാരപൂർവ്വം തന്ത്രിയുടെ അനുമതിയോടെ ഉണക്കസ്രാവ് വില്പന വരെ നടന്നത്. ഉണക്കസ്രാവിന്റെ അവശിഷ്ടം അടക്കമുള്ള മാലിന്യം കുമിഞ്ഞുകൂടിയിരുന്നു. ദേവസ്വം ഭൂമിയിലെ ഓഡിറ്റോറിയം, യജ്ഞശാല എന്നിവിടങ്ങളിൽ നടക്കുന്ന വിവാഹങ്ങളുടെ ഭക്ഷ്യ ആവശിഷ്ട നീക്കത്തിനും സ്ഥിരം സംവിധാനം വേണമെന്നതാണ് ഭക്തരുടെ പ്രധാന ആവശ്യം.