പന്തളം: പന്തളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് ഗാനസന്ധ്യ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ഏറ്റവും പുറന്തള്ളപ്പെട്ടവരുടെ വിമോചകനായാണ് യേശുവിന്റെ ജനനം എന്നും അത് സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാർഗമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന പന്തളം വൈ.എം.സി.എ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. പ്രസിഡന്റ് വി.ജി.ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മലങ്കര മാർത്തോമാ സുറിയാനി സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ.യൂയാക്കിം മാർ കൂറീലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ക്രിസ് മസ് സന്ദേശം നൽകി. റൈറ്റ് റവ.ഡാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്‌കോപ്പ, റവ.ജോൺ മാത്യു, ഫാ.ഡോ .നൈനാൻ വി.ജോർജ്, സെക്രട്ടറി റെജി സാമുവേൽ, ട്രഷറർ ജോസ് ജോർജ്, ജനറൽ കൺവീനർ രാജൻ പാപ്പി, സിസിലി ബ്ലസൻ, ബാബു പീടികയിൽ എന്നിവർ പ്രസംഗിച്ചു.