 
പന്തളം:പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിങ് റൂം പ്ലാറ്റിനം ജൂബിലി ആഘോഷം 22ന് തുടങ്ങും, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥികളായി ചലച്ചിത്ര താരങ്ങളായ കുടശനാട് കനകം, അനീഷ് കാവിൽ, യുവ സംവിധായകൻ രാഗേഷ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ലോഗോ പ്രകാശനം വായനശാല പ്രസിഡന്റ് ഡോ. പി. ജെ പ്രദീപ് കുമാർ നിർവഹിച്ചു, മുനിസിപ്പൽ കൗൺസിലർ ശോഭന കുമാരി, മുതിർന്ന വായനശാല അംഗം പി.കെ .ചന്ദ്രശേഖരൻ പിള്ള എന്നിവർ ചേർന്ന് ലോഗോ ഏറ്റുവാങ്ങി, സംഘാടകസമിതി പ്രസിഡന്റ് എൻ.അശോക് കുമാർ, ബി.പ്രദീപ്, റ്റി.ശിവൻകുട്ടി, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, എം.കെ. സത്യൻ, എൻ. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.