
പന്തളം : തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിയമ ബോധവത്കരണ ക്ലാസ് നടത്തി. പന്തളം പൊലീസ് എ.എസ്.ഐ ജെ.ആർ.രാജു ബോധവത്ക്കരണ ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡന്റ് ടി.എം.പ്രമോദ് അദ്ധ്യക്ഷനായിരുന്നു. എസ്.എം.സി ചെയർമാൻ കെ.എച്ച്.ഷിജു, സ്‌കൂൾ പ്രൻസിപ്പൽ ജി.സുനിൽ കുമാർ, സ്‌കൂൾ പ്രഥമാദ്ധ്യാപകൻ പി.ഉദയൻ, രജീഷ് കുമാർ, രഞ്ചു ബിനൂപ്, ബിജു കുര്യൻ, നീമാജോസ്, സ്‌കൂൾ സീനിയർ ആർ.കാഞ്ചന, ശ്രീനന്ദ, സദാശിവൻ എന്നിവർ സംസാരിച്ചു.