റാന്നി: റാന്നി ബി.ആർ.സി ഗ്രീൻ ജേർണി നടത്തി. ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. റാന്നി ഗവ.എൽ.പി.ജി സ്കൂൾ പി.ടി.എ പ്രസിഡന്റ് എൽ.ടി.ലാൽ അദ്ധ്യക്ഷത വഹിച്ചു. ആര്യങ്കാവ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മഹേഷ് മുഖ്യപ്രഭാഷണം നടത്തി. മേരീ ലൈഫ് റാന്നി ഉപജില്ലാ കോ-ഓർഡിനേറ്റർ ബി.ശില്പ നായർ , അനുഷ ശശി, കെ.പി. ഷിനി എന്നിവർ സംസാരിച്ചു. തെന്മലയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സെൽവരാജ് , ഫോറസ്റ്റ് ഓഫീസർ സൂരജ് ഗോപാലൻ എന്നിവർ നേതൃത്വം നൽകി.