09-sndp-kzhry2
അയിരൂർ ശ്രീനാരായണ മിഷനും, കോഴഞ്ചേരി യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ശ്രീ നാരായണ കൺവെൻഷൻ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻമോഹൻ ബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: ശ്രീനാരായണീയ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്ക് ശിവഗിരി മഠവും ഭൗതിക വളർച്ചയ്ക്ക് എസ്.എൻ.ഡി.പിയോഗവും യോജിച്ച് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻമോഹൻ ബാബു പറഞ്ഞു. വെള്ളിയറ ശാഖാ ഒാഡിറ്റോറിയത്തിൽ അയിരൂർ ശ്രീനാരായണ മിഷനും കോഴഞ്ചേരി യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശിവഗിരി മഠത്തിന്റെയും എസ്.എൻ.ഡി.പിയോഗത്തിന്റെയും വളർച്ച ഒരാേഗുരുഭക്തരും അഭിമാനത്തോടെയാണ് കാണുന്നത്. അതിന് തടസം വരുന്ന സമീപനം ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവ ദർശനം ലോകമാകെ പ്രചരിപ്പിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അത് ശിവഗിരി മഠത്തിന്റെയും എസ്.എൻ.ഡി.പിയോഗത്തിന്റെയും യോജിച്ച പ്രവർത്തനത്തിലൂടെ മാത്രമേ സാദ്ധ്യമാകു എന്നും അദ്ദേഹം പറഞ്ഞു. അയിരൂർ ശ്രീനാരായണ മിഷൻ പ്രസിഡന്റ് സി.എൻ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, മിഷൻ സെക്രട്ടറി കെ.എസ്.രാജേഷ്, കൗൺസിലർമാരായ സിനു.എസ്.പണിക്കർ, സുഗതൻ പൂവത്തൂർ ,പ്രകാശ് കുമാർ മുളമൂട്ടിൽ, വനിതാസംഘം സെക്രട്ടറി ബാംബി രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. തുടർന്ന് അമയന്നൂർ റെജിയുടെ പ്രഭാഷണവും ശാഖാ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.