 
തിരുവല്ല : പ്രകൃതിസംരംക്ഷണം ഓരോ പൗരന്റെയും ധർമ്മമാണെന്നും അത് ജീവിതചര്യയുടെ ഭാഗമാക്കുമ്പോൾ പ്രകൃതിയെ അമ്മയായി കാണുന്ന ഭാരതീയ സങ്കൽപ്പം പൂർണ്ണമാകുമെന്നും എരുമേലി ആത്മബോധാനന്ദാശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. വെൺപാല കദളിമംഗലം ദേവീക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ക്രിസ് ഗ്രൂപ്പും തപസ്യ കലാസാഹിത്യവേദിയും സംയുക്തമായി അമ്മയ്ക്കൊരു പൂജാപുഷ്പം എന്ന ആശയത്തോടെ ആരംഭിച്ച കദളീവനം പൂങ്കാവനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിലെ തരിശായി കിടക്കുന്ന 20 സെന്റിൽ പൂജകൾക്ക് ആവശ്യമായ തെച്ചി, കുറ്റിമുല്ല, തുളസി തുടങ്ങിയ ചെടികളുടെ തൈകൾ നട്ടുപിടിപ്പിച്ച് ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടത്തുന്നത്. കദളിമംഗലം ദേവസ്വംമാനേജർ ടി.ആർ.വിജയൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് ആദ്യതൈ നട്ടുപിടിപ്പിച്ചു. ക്രിസ്ഗ്രൂപ്പ് ചെയർമാൻ ക്രിസ്റ്റഫറിൽനിന്നും ആദ്യതൈ കൃഷിഓഫീസർ താരാമോഹൻ ഏറ്റുവാങ്ങി. സാംസ്ക്കാർഭാരതി ക്ഷേത്രീയസെക്രട്ടറി തിരൂർ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം പ്രവീൺകുമാർ, തപസ്യ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ വസുദേവം, അഹമ്മദ് കബീർ, നിരണം രാജൻ, ശിവകുമാർ അമൃതകല, ശ്രീദേവി മഹേശ്വർ, ബിന്ദുസജീവ്, മുരളീധരൻപിള്ള, ഇടയ്ക്കവാദ്യ കലാകാരൻ വിനു കണ്ണഞ്ചിറ, പരിസ്ഥിതി പ്രവത്തകരായ രാജീവ് ആക്ലമൺ, സുനിൽ സുരേന്ദ്രൻ, ദേവസ്വംസെക്രട്ടറി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.