ശബരിമല : ദർശനത്തിനെത്തിയ തീർത്ഥാടകൻ കാനനപാതയിൽ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് കാഞ്ചീപുരം മാമ്പക്കം മേടവാക്കം യൂണിറ്റി എൻക്ലൈവിൽ എ. സുബ്രഹ്മണ്യം (62) ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.