oppam
ഒപ്പം 2024ന്റെ ലോഗോ പ്രകാശനം മുഖ്യരക്ഷാധികാരി ഡോ. ഗീവർഗീസ് മാർകൂറിലോസ് മെത്രാപോലീത്ത നിർവ്വഹിക്കുന്നു

തിരുവല്ല : സമന്വയ മത സൗഹൃദ വേദിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ 17ന് സെന്റ് ജോൺസ് കത്തീഡ്രലിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ സംഗമവും കലാപരിപാടികളും ഒപ്പം 2024ന്റെ ലോഗോ പ്രകാശനം മുഖ്യരക്ഷാധികാരി ഡോ.ഗീവർഗീസ് മാർകൂറിലോസ് മെത്രാപൊലീത്ത നിർവഹിച്ചു. ജനറൽ കൺവീനർ ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.പ്രതാപചന്ദ്രവർമ്മ, എം.സലിം, ഡോ.സജി കുര്യൻ, സാംഈപ്പൻ, പ്രകാശ് ബാബു, വിനോദ് തിരുമൂല, ഷാജി തിരുവല്ല, സാമുവൽ ചെറിയാൻ, ബാബു കല്ലുങ്കൽ, പി.എം.അനീർ, മാത്യൂസ് ജേക്കബ്, ഷാജി തുമ്പുംകുഴി, സിസ്റ്റർ മേഴ്സിലിറ്റ്, ജോയി പരിയാരത്ത്, റവ. പ്രസാദ് വി കുഴിയത്ത്,എം.കെ.വർക്കി, ഷെൽട്ടൺ വി.റാഫേൽ, അബിൻ ബക്കർ, ജെയിംസ് എന്നിവർ പങ്കെടുത്തു.23സ്പെഷ്യൽ സ്കൂളുകളിലെയും വിവിധ ബഡ്‌ സ്കൂളുകളിലെയും വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തിയാണ് മഹാസംഗമം നടത്തുന്നത്. 17ന് രാവിലെ 9ന് കുരിശുകവലയിൽനിന്ന് വർണശബളമായ റാലി നടക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ആദരവും സമ്മാനദാനവും സ്നേഹവിരുന്നും ഉണ്ടാകും.