
പത്തനംതിട്ട : മുത്താരമ്മൻ കോവിലിലെ അമ്മൻകുടം മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നഗരസഭ കൗൺസിലർ സിന്ധു അനിൽ നിർവഹിച്ചു.
16ന് രാവിലെ 10ന് മേൽശാന്തി ദേവൻ മാങ്കുട്ടത്തിന്റെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. 22ന് വൈകിട്ട് തിരുക്കല്യാണം, 26ന് അമ്മൻകുടം മഹോത്സവം. രാവിലെ 9ന് കളഭാഭിഷേകം തന്ത്രി അക്കീരമൺ കാളിദാസഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും. വൈകിട്ട് 6ന് ഘോഷയാത്ര, രാത്രി 2ന് വലിയനിവേദ്യം, 27ന് രാവിലെ 11 മുതൽ മഞ്ഞൾ നീരാട്ട്, 28ന് നടഅടവ്, 29ന് രാവിലെ ഗണപതിഹോമം, വിശേഷാൽപൂജകൾ, 6.30ന് ദേവസ്വം പൊങ്കാല, ഉച്ചക്ക് 12 ന് സമൂഹസദ്യ.