 
അടൂർ: യുവതിയെ കടന്നുപിടിച്ച യുവാവിനെ അടൂർ പൊലീസ് പിടികൂടി. അടൂർ വടക്കടത്തുകാവ് വിനീത് ഭവനത്തിൽ വിനീത്(32 ആണ് പിടിയിലായത്. . നവംബർ ആറിന് അടൂർ വെള്ളക്കുളങ്ങരയ്ക്ക് സമീപമാണ് സംഭവം. സ്കൂട്ടറിൽ പോകുകയായിരുന്ന യുവതി വാഹനം നിറുത്തിയപ്പോഴാണ് ഇയാൾ കടന്നുപിടിച്ചത്. യുവതി ബഹളം വച്ചതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു.
എസ്.എച്ച്.ഒ.ശ്യാം മുരളി, എസ്.ഐ.എ.അനീഷ്, കെ.എസ്.ധന്യ,എസ്.എസ്.പി.ഒമാരായ മുഹമ്മദ് റാഫി,മുജീബ്,സി.പി.ഒ.രതീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.