 
തിരുവല്ല : നഗരസഭാ കേരളോത്സവം ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ തൈമല മാർവെൽസ് ടീം സുദർശനം എഫ്.സി' ജേതാക്കളായി. തിരുവല്ല മുൻസിപ്പൽ വൈൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് പരാജയപ്പെടുത്തിയത്. ഇനി ജില്ലാതല മത്സരത്തിൽ തിരുവല്ല മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിക്കും. സുബിനാണ് ക്യാപ്റ്റൻ. ടീം സ്പോൺസർ ഡോ. ബി.ജി. ഗോകുലനാണ്. അരുൺ ടി.എസ്, അലൻ തോമസ്, അബിൻ തോമസ്, ഷിജി ജോയ്, ജിതിൻ ബിനു, സുബിൻ ബിനു, റോബിൻ, സായന്ത്, നിഖിൽ, കാർത്തിക്, ആഷിഷ്, സങ്കീർത്ത് എന്നിവരാണ് മറ്റു കളിക്കാർ.