കോന്നി:അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടിസ്പെഷ്യാൽറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ബുധനാഴ്ച പ്രവർത്തനം തുടങ്ങുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ ഉദ്ഘാടനം ചെയ്യും. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിസാബു അദ്ധ്യക്ഷത വഹിക്കും. ലൈഫ് ലൈൻ ചെയർമാൻ ഡോ. എസ് .പാപ്പച്ചൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. സാജൻ അഹമ്മദ്, സീനിയർ കൺസൽട്ടൻറ് ഡോ. സന്ദീപ് ജോർജി വില്ലോത്ത് , ലൈഫ് ലൈൻ മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, സി.ഇ.ഒ ഡോ. ജോർജ് ചാക്കച്ചേരി തുടങ്ങിയവർ സംസാരിക്കും. തുടക്കത്തിൽ എല്ലാ ബുധനാഴ്ച ദിവസങ്ങളിലുമാണ് കാർഡിയോളജി വിഭാഗം പ്രവർത്തിക്കുക. 2025 ജനുവരി 10 വരെ കാർഡിയോളജി കൺസൾട്ടേഷൻ സൗജന്യമായിരിക്കും. ഇ.സി.ജി , ഇക്കോ , ടി.എം.റ്റി എന്നിവ 50% നിരക്കിലായിരിക്കും.
വാർത്താ സമ്മേളനത്തിൽ ലൈഫ് ലൈൻ ഡയറക്ടർ ഡെയ്സി പാപ്പച്ചൻ, സി.ഇ.ഒ ഡോ .ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ വിജയകുമാർ , ക്ലിനിക് മെഡിക്കൽ സൂപ്രണ്ട് ഡോ. അനിത തോമസ്, അഡ്മിനിസ്ട്രേറ്റർ മേഘ ആർ. നായർ, ചീഫ് പി.ആർ.ഒ ശ്രീകുമാർ ഡി നായർ എന്നിവർ പങ്കെടുത്തു.