p

ശബരിമല: മുതിർന്നവർക്കും കുട്ടികൾക്കുമായി സന്നിധാനത്ത് അടുത്തവർഷം വിശ്രമകേന്ദ്രം

ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. പമ്പയിലെ ഫെസിലിറ്റേഷൻ സെന്ററിന്റെ മാതൃകയിലായിരിക്കും കേന്ദ്രം. കുട്ടികൾക്ക് ക്യൂവില്ലാതെ ദർശനം നടത്താനുള്ള കുട്ടി ഗേറ്റ് സംവിധാനം അടുത്തവർഷം വിപുലപ്പെടുത്തും. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് 15 ലക്ഷം തീർത്ഥാടകരെ ഇക്കുറി അധികമായി പ്രതീക്ഷിക്കുന്നുണ്ട്. പമ്പയിലും നിലയ്ക്കലും കൂടുതൽ പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചു. പമ്പയിൽ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയിൽ മൂന്ന് നടപ്പന്തലുകൾ, സ്ത്രീകൾക്കായി വിശ്രമകേന്ദ്രം എന്നിവ നിർമ്മിച്ചു. ക്യൂവിൽ നിൽക്കുന്നവർക്ക് ചുക്കുവെള്ളം, ബിസ്കറ്റ് എന്നിവ നൽകുന്നുണ്ട്.

അരവണ, ഉണ്ണിയപ്പം എന്നിവ ആവശ്യംപോലെ വിതരണം ചെയ്യുന്നുണ്ട്. മണ്ഡലകാലത്തിന്റെ തുടക്കത്തിൽത്തന്നെ 40 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടായിരുന്നു. 25 ലക്ഷം ടിൻ ഇപ്പോഴും സ്റ്റോക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്
ഡോ​ളി​ ​വൈ​കി​യ​തിൽ
വി​ശ​ദീ​ക​ര​ണം​ ​തേ​ടി

കൊ​ച്ചി​:​ ​ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ​ ​അ​യ്യ​പ്പ​ഭ​ക്ത​നെ​ ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​കൊ​ണ്ടു​പോ​കാ​നു​ള്ള​ ​ഡോ​ളി​ ​സ​ർ​വീ​സ് ​വൈ​കി​യ​തി​ൽ​ ​ഹൈ​ക്കോ​ട​തി​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​ശ​ബ​രി​മ​ല​യി​ലെ​ ​ചീ​ഫ് ​പൊ​ലീ​സ് ​കോ​ഓ​ർ​‌​ഡി​നേ​റ്റ​ർ​ ​ര​ണ്ടു​ ​ദി​വ​സ​ത്തി​ന​കം​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​ജ​സ്റ്റി​സ് ​അ​നി​ൽ​ ​കെ.​ ​ന​രേ​ന്ദ്ര​നും​ ​ജ​സ്റ്റി​സ് ​എ​സ്.​ ​മു​ര​ളീ​ ​കൃ​ഷ്ണ​യും​ ​ഉ​ൾ​പ്പെ​ട്ട​ ​ദേ​വ​സ്വം​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.
ഞാ​യ​റാ​ഴ്ച​ ​എ​ത്തി​യ​ ​തീ​ർ​ത്ഥാ​ട​ക​നാ​ണ് ​പ​മ്പ​ ​ബ​സ് ​സ്റ്റോ​പ്പി​ൽ​ ​ഡോ​ളി​ക്കാ​യി​ ​ഏ​റെ​നേ​രം​ ​കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്.​ ​ഈ​ ​സ​മ​യം​ ​പ​മ്പ​ ​ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​മു​ള്ള​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഡോ​ളി​ ​ല​ഭ്യ​മ​ല്ലാ​യി​രു​ന്നു​വെ​ന്ന് ​സ​ർ​ക്കാ​ർ​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​വെ​ർ​ച്വ​ൽ​ ​ക്യൂ​ ​ചു​മ​ത​ല​യു​ള്ള​ ​ഡി​വൈ.​എ​സ്.​പി​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​ഡോ​ളി​ ​വ​രു​ത്തി​യ​ത്.​ ​ഇ​വ​ർ​ക്കൊ​പ്പം​ ​അ​ന​ഗു​മി​ച്ച​ ​ഡി​വൈ.​എ​സ്.​പി,​ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് ​സേ​വ​നം​ ​ഉ​റ​പ്പാ​ക്കി.​ ​തി​രി​കെ​ ​പ​മ്പാ​ ​ഗ​ണ​പ​തി​ ​ക്ഷേ​ത്രം​ ​വ​രെ​ ​അ​ദ്ദേ​ഹം​ ​കൂ​ടെ​യു​ണ്ടാ​വു​ക​യും​ ​ചെ​യ്തി​രു​ന്നെ​ന്നും​ ​സ​ർ​ക്കാ​ർ​ ​ബോ​ധി​പ്പി​ച്ചു.

ദി​ലീ​പി​ന്റെ​ ​ദ​ർ​ശ​നം​:​ ​റി​പ്പോ​ർ​ട്ട് ​സ​മ​‌​ർ​പ്പി​ച്ചു

ശ​ബ​രി​മ​ല​യി​ൽ​ ​ന​ട​ൻ​ ​ദി​ലീ​പും​ ​കൂ​ട്ട​രും​ ​മ​റ്റ് ​ഭ​ക്ത​ർ​ക്ക് ​ത​ട​സം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​വി​ധം​ ​ദ​ർ​ശ​നം​ ​ന​ട​ത്തി​യ​തി​ൽ​ ​പൊ​ലീ​സ് ​സ്പെ​ഷ്യ​ൽ​ ​ഓ​ഫീ​സ​റു​ടെ​യും​ ​സോ​പാ​നം​ ​ഓ​ഫീ​സ​റു​ടെ​യും​ ​റി​പ്പോ​ർ​ട്ടു​ക​ളും​ ​ദ​‌ൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ​ ​സി.​ഡി​യും​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ചു.​ ​വി​ഷ​യം​ ​ഇ​ന്ന് ​കോ​ട​തി​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.