 
മല്ലപ്പള്ളി: നവീകരണം പൂർത്തിയാക്കിയ ചുങ്കപ്പാറ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ അപാകതയെന്ന് അക്ഷേപം ശക്തമാകുന്നു. 45 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തനം മാസങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയത്. വാഹനങ്ങൾ പാർക്കു ചെയ്യുന്ന പ്രതലം കോൺക്രീറ്റിംഗ് ചെയ്യുന്നതും, കാത്തിരിപ്പുകേന്ദ്രവും മറ്റ്അനുബന്ധ പ്രവർത്തികളുമാണ് നടന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും അശാസ്ത്രിയമായ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപവും ഉയർന്നതോടെവെള്ളക്കെട്ട് പരിഹരിക്കുന്നതിന് തുടർ പ്രവർത്തികൾ നടത്തി. എന്നിട്ടും യാതൊരു പുരോഗതിയും കാണുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉയരക്കൂടുതൽ കാരണം മഴയും, വെയിലും ഏൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ഇതുമൂലം യാത്രക്കാരും ഇവിടെ നിൽക്കാറില്ല.
സ്റ്റാൻഡിൽ വെള്ളം കിടക്കുന്നത് ദുരിതമാകുന്നു
നിർമ്മാണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ കോൺക്രീറ്റും പ്രവേശന കവാടത്തിനും ഇടയിൽ താഴ്ന്നു കിടക്കുന്നതിനാൽ മഴ പെയ്യുമ്പോൾ ഒലിച്ചു പോകാതെ വെള്ളം കെട്ടികിടക്കുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ശക്തമായ മഴ പെയ്താൽ യാത്രക്കാർ സ്റ്റാൻഡിലെത്തി ബസിൽ കയറണമെങ്കിൽ ഏറെ കഷ്ടപ്പെടണം. ഇവിടെ കെട്ടികിടക്കുന്ന മലിന ജലം വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെ വസ്ത്രങ്ങളിൽ തെറിക്കുന്നത് പതിവാണ്.
..............
തുക ലഭ്യമായാൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പും നിർവഹണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തുക വിനിയോഗിക്കുന്നതിലും പദ്ധതി നടപ്പാക്കുന്നതിലും കാട്ടുന്ന നിരുത്തരവാദിത്വസമീപനത്തിന്റെ ഫലമാണ് ഇത്.
ജോസി ഇലഞ്ഞിപ്പുറം
(പൊതുപ്രവർത്തകൻ)
............................
നിർമ്മാണച്ചെലവ് 45 ലക്ഷം