 
മല്ലപ്പള്ളി: ചെറുകോൽപ്പുഴ പൂവനക്കടവ് റോഡിൽ കുമ്പളന്താനം മാർത്തോമ്മാ പാരിഷ് ഹാളിന് സമീപത്തെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. കുമ്പളന്താനത്തിനും മാർത്തോമ്മാ പാരീഷ് ഹാൾ പടിക്കും ഇടയിലെ 10 അടിയോളം ഉയരത്തിലുള്ള കരിങ്കല്ല് കെട്ടാണ് ഇടിഞ്ഞത്.സംരക്ഷണ ഭിത്തി തകർന്നത് വീടിനും ഭീഷണിയായിരിക്കുകയാണ്.