മല്ലപ്പള്ളി: ഒരു വർഷക്കാലത്തിലധികമായി മാതൃകാപരമായ രീതിയിൽ ജീവകാരുണ്യപ്രവർത്തനം
നടത്തിവരുന്ന അരികെ ചാരിറ്റബിൾ സൊസൈറ്റിയുടെ കേന്ദ്ര ഓഫീസ് ചാലാപ്പള്ളി താളിയാനിയ്ക്കൽ
ജംഗ്ഷനിൽ കൊറ്റനാട് ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ്, സൊസൈറ്റി രക്ഷാധികാരി ഐ.കെ. രവീന്ദ്രരാജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് ഫിലൈമോൻ സജി അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ഡേവിഡ് രാജ്, പ്രസിഡന്റ് അനന്തു രവീന്ദ്രൻ, ഖജാൻജി നിഷാ റോയി,
ടി.വി. മുളീധരൻ പിള്ള, രോഹിത് സുരേന്ദ്രൻ, അമൽ സുരേഷ് എന്നിവർ പ്രസംഗിച്ചു.