k

പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരിക്കെ മരിച്ച നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി ചുമതലയേറ്റു. ഭൂരേഖ തഹസിൽദാറുടെ ചുമതലയാണ് വഹിക്കുക. ഒന്നരമാസമായി അവധിയിലായിരുന്നു.

ഭർത്താവിന്റെ മരണശേഷം കോന്നി തഹസീൽദാറായി തുടരാൻ താല്പര്യമില്ലെന്നും സമാനമായ മറ്റൊരു തസ്തികയിലേക്ക് മാറ്റം വേണമെന്നും മഞ്ജുഷ റവന്യൂ വകുപ്പിനോട് അഭ്യർത്ഥിച്ചിരുന്നു.

ഒക്ടോബർ 15നാണ് നവീൻബാബുവിനെ ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.