ചെങ്ങന്നൂർ: കലാ കായിക ശാസ്ത്ര രംഗത്ത് ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് ചിന്മയ വിദ്യാലയത്തിന്റെ യശസ് വാനോളം ഉയർത്തിയ പ്രതിഭകളേയും അവരെ വാർത്തെടുത്ത അദ്ധ്യാപകരെയും അനുമോദിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ നടത്തിയ സമ്മേളനം ചെങ്ങന്നൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അശോക് പഠിപ്പുറക്കൽ ഉദ്ഘാടനം ചെയ്തു .സ്കൂൾ മാനേജർ സി.അശോക്, വൈസ് പ്രസിഡന്റ് എം.പി പ്രതിപാൽ ,സ്കൂൾ പ്രിൻസിപ്പൽ പ്രീതി കുട്ടികളെയും അദ്ധ്യാപകരെയും രക്ഷകർത്താക്കളെയും അനുമോദിച്ചു. അരുൺ ഗിന്നസിന്റെ നേതൃത്വത്തിൽ സംഗീതപരിപാടിയും നടന്നു. പാലക്കാട് നടന്ന സി.ബി.എസ്ഇ സംസ്ഥാന കലോത്സവത്തിൽ 729 സ്കൂളുകളോട് മത്സരിച്ച് 24-ാം സ്ഥാനവും 183 പോയിന്റുകളോടു കൂടി ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനവും ചെങ്ങന്നൂർ ചിന്മയ വിദ്യാലയം നേടി. ഇക്കഴിഞ്ഞ സംസ്ഥാന ത്രോബാൾ മത്സരത്തിൽമൂന്ന് കുട്ടികൾ ദേശീയ തലത്തിൽ യോഗ്യത നേടി. നാഷണൽ ചാമ്പ്യൻഷിപ് 2024ൽ ആയോധന കലയിൽ ഗോൾഡ് മെഡൽ നേടി.ജില്ലാ ശാസ്ത്രമേളയിൽ മൂന്ന് എവറോളിംഗ് ട്രോഫി നേടി ചിന്മയ സമസ്ത മേഖലയിലും മികവ് നിലനിറുത്തി .