yogam
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസനം നടത്തിയ മാർ ഒസ്താത്തിയോസ് സ്മാരക പ്രഭാഷണം ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സഭകൾ തമ്മിൽ ഐക്യത്തിന് പരിശുദ്ധ കാതോലിക്കാ ബാവ നൽകിയ ആഹ്വാനത്തെ അനുമോദിക്കുന്നതായും സ്വാഗതം ചെയ്യുന്നുവെന്നും ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനം സംഘടിപ്പിച്ച മാർ ഒസ്താത്തിയോസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർ ഒസ്താത്തിയോസ് ധീരമായി പ്രതികരിച്ച മാതൃകയാണെന്നും കാലദേശങ്ങളെ അതിജീവിക്കുന്ന ആത്മീയപ്രേരണ സമസ്ത സമൂഹങ്ങളിലും നൽകിയ അദ്ദേഹം ഹൃദയങ്ങളിൽ ഇന്നും നിറശോഭയോടെ ജീവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് സഭ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ.ആർ മീര മുഖ്യപ്രഭാഷണം നടത്തി. ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, നിരണം ഭദ്രാസന സെക്രട്ടറി അലക്സാണ്ടർ ഏബ്രഹാം, യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിബിൻ മാത്യു, ഭദ്രാസന സെക്രട്ടറി റിനോജ് ജോർജ് ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.