adv-s-manoj
അഡ്വ. എസ്. മനോജ്

അടൂർ: സി.പി.എം. ഏരിയാ സെക്രട്ടറിയായി അഡ്വ. എസ്. മനോജിനെ എതിരില്ലാതെ മൂന്നാം തവണയും തിരഞ്ഞെടുത്തു. 2018ലാണ് അടൂർ ഏരിയാ കമ്മിറ്റി സെക്രട്ടറിയായെത്തുന്നത്. പന്തളം എൻ.എസ്.എസ്. കോളേജിൽ എസ്.എഫ്.ഐയുടെ പ്രസിഡന്റ്, സെക്രട്ടറി, സി.പി.എം മണ്ണടി ലോക്കൽ സെക്രട്ടറി, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അടൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്.ഷിബു, റോയി ഫിലിപ്പ്, പി.രവീന്ദ്രൻ, ജി.കൃഷ്ണകുമാർ, കെ.ജി.വാസുദേവൻ, റോഷൻ ജേക്കബ്, അഡ്വ. കെ.ബി.രാജ ശേഖരക്കുറുപ്പ്, അഡ്വ. എസ്.രാജീവ്, ബി.നിസാം, ടി.ഡി.സജി, എ. ആർ.അജീഷ് കുമാർ, അഡ്വ.ഡി.ഉദയൻ, കെ.സാജൻ, വൈഷ്ണവി, വി.വേണു, അഡ്വ. ജോസ് കളീക്കൽ, ദിവ്യാ റെജി മുഹമ്മദ്, സി.ആർ.ദിൻ രാജ്, അഖിൽ പെരിങ്ങനാടൻ, അനീഷ് രാജ് എന്നിവരെ ഏരിയാ കമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുത്തു.