പത്തനംതിട്ട : സർവേ നമ്പർ തെറ്റിയതോടെ പോക്കുവരവോ മറ്റ് ഇടപാടുകളോ നടത്താൻ കഴിയാതെ ബുദ്ധിമുട്ടിയ മാത്തൂർ സ്വദേശി പി.എസ്.ജോണിന് അദാലത്തിൽ കൈത്താങ്ങായി ജില്ലാ രജിസ്ട്രാർ എം.ഹക്കിം. പോക്ക് വരവിനും ആധാരത്തിനും കരം അടയ്ക്കാനുമായി ചെലവായ 5000 രൂപ മുടക്കിയത് ഹക്കീമാണ്. ജോണിന്റെ ബുദ്ധിമുട്ട് കണ്ട് മനസലിഞ്ഞാണ് ഹക്കീമിന്റെ ഇടപെടൽ. വർഷങ്ങളായി കുടുംബ ഭാഗപത്രത്തിൽ വസ്തുവിന്റെ സർവ്വേ നമ്പർ തെറ്റികിടന്നിരുന്നതിനാൽ പോക്കുവരവോ മറ്റു ഇടപാടുകളോ നടത്താൻ കഴിഞ്ഞിരുന്നില്ല
റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനായ പി.എസ് ജോണിന്.
2020 മുതൽ ഇതിനായി ഓടിനടക്കുകയാണ് ജോൺ. അദാലത്തിൽ അപേക്ഷ നൽകിയതോടെ പരിഹാരം നിർദേശിച്ചത് മന്ത്രി വീണാ ജോർജാണ്. അദാലത്ത് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ എല്ലാം ശരിയായി. മന്ത്രിയിൽ നിന്ന് ജോൺ രേഖ നേരിട്ട് കൈപ്പറ്റി ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു.