10-medical-camp

മല്ലപ്പള്ളി: കുന്നന്താനം എൻ എസ് എസ് ഹയർ സെക്കൻഡറി സ്‌കൂൾ പി ടി എയുടെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ കുട്ടികളുടെ കണ്ണിന്റെയും ചെവിയുടെയും പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ഹരികുമാർ കെ.ആർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആശ.വി.ആർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രമാദേവി.എസ്, പി ടി എ വൈസ് പ്രസിഡന്റ് മനോജ് എസ്.എൻ എന്നിവർ പ്രസംഗിച്ചു. കണ്ണ് പരിശോധന മുളമൂട്ടിൽ ഹോസ്പിറ്റൽ കോഴഞ്ചേരിയുടെയും ചെവി പരിശോധന എൽ സെല ക്ലിനിക് തിരുവല്ലയും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.