റാന്നി: 2025 നവംബർ 1 ആകുമ്പോഴേക്കും കേരളത്തെ അതി ദാരിദ്ര്യ നിർമാർജനം ചെയ്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു . 21 ലക്ഷം രൂപ ചിലവഴിച്ച് റാന്നി പഞ്ചായത്ത് പുതുതായി നിർമ്മിച്ച ടേക്ക് ഏ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യം വലിച്ചെറിയുന്നവരുടെ വിവരങ്ങൾ അറിയിക്കാൻ 9446700800 എന്ന വാട്സ്ആപ്പ് നമ്പർ ആർക്കും ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കാട്ടിക്കൊടുക്കുന്നവർക്ക് 2000 രൂപ സമ്മാനമായി നൽകും. കേരളത്തിൽ 1541 പേർക്ക് ഇത്തരത്തിൽ സമ്മാനം കിട്ടി. അഡ്വ പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രാജു ഏബ്രഹാം, കെ.ആർ പ്രകാശ്, ജോർജ്ജ് ഏബ്രഹാം,പി.ആർ പ്രസാദ്,നയന സാബു, ശോഭാ ചാർലി, ജി.സുധാകുമാരി, അജിമോൻ പുതുശേരിമല, പ്രസന്ന കുമാരി, ഗീതാസുരേഷ്, ശശികല രാജശേഖരൻ, സന്ധ്യാദേവി,സച്ചിൻ വയല, മന്ദിരം രവീന്ദ്രൻ, മിനു ഷാജി, സുധാകുമാരി, മിനി തോമസ്, സിന്ധു സഞ്ജയൻ, അൻസാരി മന്ദിരം, ദിലീപ് ഉതിമൂട് , എം ശരത്ത്, അഞ്ജു കൃഷ്ണ എന്നിവർ സംസാരിച്ചു.