shajahan-
ഷാജഹാൻ

കോന്നി: അരുവാപ്പുലത്ത് വാടകയ്ക്ക് താമസിക്കുന്ന കോന്നി വട്ടക്കാവ് ലക്ഷംവീട് കോളനിയിൽ പുത്തൻവീട്ടിൽ ഷാജഹാൻ ( 53 -ബൈജു) നെ മരിച്ചനിലയിൽ കണ്ടെത്തി. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി .സി ബസ് സ്റ്റാൻഡിലാണ് മൃതദേഹം കണ്ടത്. സംസ്കാരം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വൃക്ക സംബന്ധമായ രോഗിയായിരുന്നു. ഭാര്യ: അൻസിയ. മക്കൾ: ഷഹാന, ഷാനവാസ്.