10-janakeeya-sabha

പത്തനംതിട്ട : മേലെവെട്ടിപ്പുറം - കുമ്പാങ്ങൽ റോഡിലെ നാലു ഏക്കറോളം വരുന്ന പാടം മണ്ണ് മാഫിയ നികത്തി ജനജീവിതം ദുരന്തത്തിലാക്കുന്നതിനെതിരെ ജനകീയ സഭ പ്രതിഷേധിച്ചു.
ജനകീയ സഭ കൺവീനർ വിപിൻ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം നിർവഹിച്ചു. സിബി മൈലപ്ര, നിതിൻ ശിവ, സൂരജ് ഇലന്തൂർ, ഹരികൃഷ്ണൻ വെട്ടിപ്പുറം, സുനി രാജു, അഞ്ചു തുടങ്ങിയവർ സംസാരിച്ചു.