
അടൂർ: കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ പതിനൊന്നാമത് കൈതയ്ക്കൽ മഹാമുനി പുരസ്‌കാരം എഴുത്തുകാരിയായ മായ വാസുദേവന് ക്ഷേത്രം പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ നൽകി. ക്ഷേത്രം സെക്രട്ടറി വി.കേരളകുമാരൻ നായർ, ഖജാൻജി കെ.വിജയൻനായർ എന്നിവർ പ്രസംഗിച്ചു. ചട്ടമ്പിസ്വാമിയുടെ ജീവിതത്തെ ആസ്‌പദമാക്കി കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന നോവലിന്റെ പേരിലുള്ളതാണ് പുരസ്കാരം. കൈതയ്ക്കൽ സോമക്കുറുപ്പിന്റെ മക്കളായ അഭിലാഷ് കുറുപ്പ്, അഖിലേഷ് കുറുപ്പ് എന്നിവർ പങ്കെടുത്തു.11,111 രൂപയും പ്രശസ്‌തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം. അടുത്തിടെയാണ് കൈതയ്ക്കൽ സോമക്കുറുപ്പ് അന്തരിച്ചത്. ഹൃദയാക്ഷരങ്ങൾ എന്ന നോവലിനാണ് മായ വാസുദേവന് പുരസ്കാരം ലഭിച്ചത്.