area121

ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരിയാ സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായി ചുവപ്പുസേന മാർച്ചും പ്രകടനവും നടന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ചുവപ്പു സേന മാർച്ചും പ്രകടനവും ആരംഭിച്ചു.തെയ്യം, തിറ, ബാന്റുമേളം, ചെണ്ടമേളം എന്നിവ അണി നിരന്നു. വിവിധ കേന്ദ്രങ്ങളിൽ വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ അഭിവാദ്യം നൽകി. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മാർക്കറ്റ്‌ ജംഗ്ഷൻ) ചേർന്ന പൊതുസമ്മേളനം സി.പി.എം ചെങ്ങന്നൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം.എച്ച് റഷീദ് അദ്ധയക്ഷത വഹിച്ചു. എ.മഹേന്ദ്രൻ ,ജി.ഹരിശങ്കർ, ജി.രാജമ്മ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ.രാജേഷ്, പുഷ്പലത മധു, ജെയിംസ് ശമുവേൽ,​എം.ശശികുമാർ,​ എം.കെ മനോജ് എന്നിവർ സംസാരിച്ചു.