ysmen
വൈസ് മെൻ ഇൻറർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ ഒന്ന് ഡിസ്ട്രിക്ട് രണ്ടിന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഗാനം മത്സരവും ഫൗണ്ടഴ്സ് ഡേ ആഘോഷങ്ങളും നടത്തി. ആറാട്ടുപുഴ തരംഗം സെൻ്ററിൽ നടന്ന പരിപാടി റീജിനൽ ഡയറക്ടർ ഫ്രാൻസിസ് എബ്രഹാം ഉദ്ഘാടനം ചെയ്തു.

ആറാട്ടുപുഴ : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ ഒന്ന് ഡിസ്ട്രിക്ട് രണ്ടിന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഗാന മത്സരവും ഫൗണ്ടഴ്സ് ഡേ ആഘോഷങ്ങളും നടത്തി. ആറാട്ടുപുഴ തരംഗം സെന്ററിൽ നടന്ന ചടങ്ങ്

റീജിനൽ ഡയറക്ടർ ഫ്രാൻസിസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഡിസ്റ്റിക് ഗവർണർ ഡോ. സജി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി ഇലക്ട് ഡോ. വി.രാജേഷ് ഫൗണ്ടഴ്സ് ഡേ സന്ദേശം നൽകി .എൽ.ആർ.ഡി വിനോദ് രാജ് മുഖ്യ പ്രഭാഷണം നടത്തി. പി.ആർ.ഡി ജോർജ് ദാനിയേൽ ക്രിസ്മസ് സന്ദേശം നൽകി. ഐ.സി.എം പിൽസൺ ലൂയിസ് അവാർഡ് ദാനവും അനുമോദന പ്രസംഗവും നടത്തി.ചടങ്ങിൽ വൈസ് മാൻ ഇന്റർനാഷണലിൽ 50 വർഷം പൂർത്തീകരിച്ച അഡ്വ.ജേക്കബ് വർഗീസ്, കെ.എ ഏബ്രഹാം , ജൂണി കുതിരവട്ടം എന്നിവരെ ആദരിച്ചു. ഡിസ്ട്രിറ്റ് സെക്രട്ടറി എബി ജേക്കബ് ,ഡിസ്ട്രിറ്റ് ബുള്ളറ്റിൻ എഡിറ്റർ സനോജ് വർഗീസ്, അഡ്വ.ജേക്കബ് വർഗീസ്, കെ.എ ഏബ്രഹാം, ജൂണി കുതിരവട്ടം, പ്രോഗ്രാം കോഡിനേറ്റർ ലയാ സി.ചാക്കോ തുടങ്ങിയവർ സംസാരിച്ചു. ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ ഡിസ്ട്രിക്ട് 2ലെ 6 ക്ലബ്ബുകൾ പങ്കെടുത്ത് ഗാനങ്ങൾ ആലപിച്ചു. ആറാട്ടുപുഴ ക്ലബ് ഒന്നാം സ്ഥാനവും ചെങ്ങന്നൂർ ക്ലബ് രണ്ടാം സ്ഥാനവും വെണ്ണിക്കുളം ക്ലബ് മൂന്നാം സ്ഥാനവും നേടി.